ബിജെപിയില്‍ ചേര്‍ന്നു; എസ്ഐ ജോലിയിൽ നിന്നുള്ള ഗുസ്തി താരം ബബിത ഫൊഗട്ടിന്റെ രാജി അംഗീകരിച്ചു

Published : Sep 12, 2019, 10:58 AM ISTUpdated : Sep 12, 2019, 11:16 AM IST
ബിജെപിയില്‍ ചേര്‍ന്നു; എസ്ഐ ജോലിയിൽ നിന്നുള്ള ഗുസ്തി താരം ബബിത ഫൊഗട്ടിന്റെ രാജി അംഗീകരിച്ചു

Synopsis

രാജിക്കത്ത് അംഗീകരിച്ചതായി ഹരിയാന സായുധ പൊലീസ് സേന അഞ്ചാം ബറ്റാലിയൻ കമ്മാന്റന്റ് സുരീന്ദർ പാൽ സിംഗ് അറിയിച്ചു

ഛണ്ഡീഗഡ്: പ്രശസ്ത ഗുസ്തി താരം ബബിത ഫൊഗട്ട് ഹരിയാന പൊലീസ് സബ് ഇൻസ്‌പെക്ടർ ജോലി രാജിവച്ചു. ബിജെപിയിൽ അംഗത്വം എടുത്തതിനാലാണ് രാജിയെന്ന് ബബിത ഫൊഗട്ട് പ്രതികരിച്ചു.

ആഗസ്റ്റ് 13 ന് സമർപ്പിച്ച രാജിക്കത്ത് അംഗീകരിച്ചതായി ഹരിയാന സായുധ പൊലീസ് സേന അഞ്ചാം ബറ്റാലിയൻ കമ്മാന്റന്റ് സുരീന്ദർ പാൽ സിംഗ് അറിയിച്ചു.

"ഞാൻ പാർട്ടിയിൽ ചേർന്നിരുന്നു. പോലീസിൽ നിന്നു രാജിവെച്ച ശേഷം മാത്രമേ എനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാനാകുമായിരുന്നുള്ളൂ. അതാണ് അതിന്റെ ശരി. അതുകൊണ്ട് ഞാൻ ഓഗസ്റ്റിൽ തന്നെ ഉദ്യോഗത്തിൽ നിന്നുള്ള എന്റെ രാജിക്കത്ത് സമർപ്പിച്ചിരുന്നു." ബബിത ഫൊഗട്ട് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏകീകൃത സിവിൽ കോഡുമായി ബംഗാൾ; കരട് ബില്ല് ജൂലൈ രണ്ടിന് പരിഗണിക്കും, ഓഗസ്റ്റിൽ സഭയിൽ അവതരിപ്പിക്കും
പെട്രോൾ-ഡീസൽ വിതരണം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും