
ദില്ലി: ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. കായിക മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്.
ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ല എന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ആണെന്നുമാണ് ഫെഡറേഷൻ വിശദീകരണത്തിൽ പറഞ്ഞത്.
അതേസമയം ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ കേസെടുക്കുന്നതില്‍ കേന്ദ്രം ഇതുവരെ നടപടിയെടുത്തിട്ടില്ല. പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന് ഉറപ്പ് നൽകി സമരം ഒത്തുതീർപ്പാക്കി. അന്വേഷണം നടക്കുന്ന കാലയളവിൽ ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam