ശർമിളക്കുള്ള വോട്ട് വൈഎസ്ആർ പാരമ്പര്യത്തിന് കളങ്കമെന്ന ജഗന്‍റെ പ്രസ്താവന തള്ളി അമ്മ, 'മകൾക്ക് വോട്ട് ചെയ്യണം'

Published : May 11, 2024, 06:24 PM ISTUpdated : May 11, 2024, 06:25 PM IST
ശർമിളക്കുള്ള വോട്ട് വൈഎസ്ആർ പാരമ്പര്യത്തിന് കളങ്കമെന്ന ജഗന്‍റെ പ്രസ്താവന തള്ളി അമ്മ, 'മകൾക്ക് വോട്ട് ചെയ്യണം'

Synopsis

ജഗന്റെ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരോടാണ് അമ്മ അഭ്യർത്ഥന നടത്തിയത്

അമരാവതി: വൈ എസ് ശർമിളയ്ക്ക് വോട്ട് ചെയുന്നത് വൈ എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന ആന്ധ പ്രദേശ് മുഖ്യമന്ത്രി കൂടിയായ മകൻ ജഗൻമോഹൻ റെഡ്ഢിയുടെ പ്രസംഗത്തെ തള്ളി അമ്മ രംഗത്ത്. ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വൈ എസ് വിജയമ്മ ആഹ്വാനം ചെയ്തു. കടപ്പ മണ്ഡലത്തിൽ മകൾ വൈ എസ് ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് വിജയമ്മ ആഹ്വാനം ചെയ്തത്. ജഗന്റെ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരോടാണ് അമ്മ അഭ്യർത്ഥന നടത്തിയത്.

ഒരു എംഎൽഎ കൂടി പ്രതിപക്ഷത്ത്, ഹരിയാനയിലെ ബിജെപി സർക്കാരിനെ പിരിച്ചുവിടണം, കോടതിയെ സമീപിക്കാൻ സജ്ജമായി കോൺഗ്രസ്

അതിനിടെ രാഹുൽ ഗാന്ധി ആന്ധയിലെത്തിവൈ എസ് രാജശേഖര റെഡ്ഢിക്ക് ആദരം അർപ്പിച്ചു. കടപ്പയിലെ വൈ എസ് ആ‌ർ സ്മാരകത്തിൽ എത്തിയാണ്‌ രാഹുൽ ആദരാഞ്ജലികൾ അർപ്പിച്ചത്. വൈ എസ് ആറിന്‍റെ മകളും കടപ്പയിലെ കോൺഗ്രസ്സ് സ്ഥാനാർഥിയുമായ വൈ എസ് ശർമിളയും ഒപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിൽ റോഡ്‌ ഷോയിലും രാഹുൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് അച്ഛന്റെ സ്വപ്നം ആയിരുന്നുവെന്ന് ശർമിള പറഞ്ഞു. വൈ എസ് ആർ കുടുംബത്തിൽ നിന്ന് തന്നെയുള്ള അവിനാഷ് റെഡ്ഢിയാണ് കടപ്പയിലെ വൈ എസ് ആ‌ർ കോൺഗ്രസിന്‍റെ സ്ഥാനാർഥി. അവിനാഷിന്റെ പ്രചാരണത്തിനായി ഇന്നലെ കടപ്പയിൽ എത്തിയപ്പോളാണ് ജഗൻ, ശർമ്മിളക്ക് വോട്ട് ചെയ്യുന്നത് വൈ എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന പ്രസ്താവന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്