
ലക്നൌ: ഉത്തർപ്രദേശിലെ (Uttar Pradesh) യമുന എക്‌സ്‌പ്രസ് വേ (Yamuna Expressway) മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Atal Bihari Vajpayee) പേരിലേക്ക് മാറ്റാൻ സാധ്യത. നവംബർ 25 ന് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പേരുമാറ്റം നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത ബിജെപി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അവിടെ എക്‌സ്പ്രസ് വേയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
"ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയക്കാർക്ക് ആദരവ് നൽകാനാണ് എക്‌സ്പ്രസ് വേയുടെ പേര് മാറ്റാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. എബി വാജ്‌പേയിയെ പാർട്ടിക്കപ്പുറം എല്ലാവരും ബഹുമാനിക്കുന്നു, എക്സ്പ്രസ് വേയുടെ പുനർനാമകരണം ഭാവിതലമുറയെ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കും. - ഒരു ബിജെപി നേതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ നോയിഡ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam