സംവരണത്തെ ചൊല്ലി പ്രതിഷേധം; യെദിയൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമം; കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു

Published : Mar 27, 2023, 03:18 PM IST
സംവരണത്തെ ചൊല്ലി പ്രതിഷേധം; യെദിയൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമം; കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു

Synopsis

ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

കർണാടക: കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമം. ശിവമോഗ്ഗയിൽ യെദിയൂരപ്പയുടെ വീട്ടിലേക്കാണ് ദളിത്‌ സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത്. പ്രതിഷേധക്കാർ കല്ലേറും നടത്തി. ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ പ്രതിഷേധക്കാർ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ വീടിന് നേർക്ക് കല്ലേറുമുണ്ടായി. കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ; മുസ്ലിം സംവരണം എടുത്തുകളഞ്ഞ് കർണാടക, പ്രബല സമുദായങ്ങളെ പാട്ടിലാക്കല്‍ ലക്ഷ്യം

 

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്