Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ; മുസ്ലിം സംവരണം എടുത്തുകളഞ്ഞ് കർണാടക, പ്രബല സമുദായങ്ങളെ പാട്ടിലാക്കല്‍ ലക്ഷ്യം

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കർണാടകയിൽ മുസ്ലീങ്ങൾക്ക് നൽകുന്ന സംവരണം റദ്ദാക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Karnataka BJP government scrap reservation of Muslim community prm
Author
First Published Mar 25, 2023, 7:35 PM IST

ബെംഗളുരു: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർണാടകയിൽ ബിജെപി സർക്കാറിന്റെ നിർണായക നീക്കം. നിലവിൽ സംസ്ഥാനത്ത് മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം എടുത്തുമാറ്റി. സർ‌ക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീങ്ങൾക്കായി നീക്കിവെച്ച സംവരണമാണ് റദ്ദാക്കിയത്. റദ്ദാക്കിയ സംവരണം കർണാടകയിലെ പ്രബല വിഭാ​ഗമായ ലിം​ഗായത്ത്, വൊക്കലി​ഗ സമുദായങ്ങൾക്ക് വീതിച്ചു നൽകി.

പുതിയ തീരുമാന പ്രകാരം സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് ഇനി സംവരണം ലഭിക്കുക. നേരത്തെയുണ്ടായിരുന്ന പ്രത്യേക സംവരണം എടുത്തുമാറ്റി. മുസ്ലിം വിഭാഗത്തിന്റെ നാല് ശതമാനം രണ്ട് ശതമാനം വെച്ച് വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് നൽകാനും തീരുമാനമായി. ബിജെപിയുടെ പ്രധാന വോട്ടുബാങ്കാണ് ലിം​ഗായത്ത് സമുദായം.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കർണാടകയിൽ മുസ്ലീങ്ങൾക്ക് നൽകുന്ന സംവരണം റദ്ദാക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. 

അതേസമയം, കർണാടകയിൽ ബിജെപി പ്രചാരണം ശക്തമാക്കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തി. കർണാടകയിൽ മോദിയുടെ താമര വിരിയുമെന്ന് മോദി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാടായ കലബുറഗി കോർപ്പറേഷനിൽ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണെന്നും കർണാടകത്തിൽ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.  

കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ പാർട്ടി പ്രവർത്തകനെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സ്വന്തം പാർട്ടിക്കാരെ മാനിക്കാത്ത കോൺഗ്രസ് നേതാക്കൾ ജനങ്ങളെ മാനിക്കുമോ? ബിജെപിയിൽ ചെറുതും വലുതുമെന്ന വ്യത്യാസമില്ല, എല്ലാവരും ഒരു പോലെയാണ്. ബെംഗളുരു മെട്രോ ഉദ്ഘാടനവും തുമക്കുരു എച്ച്എഎൽ ഫാക്ടറിയും ശിവമൊഗ്ഗ വിമാനത്താവളവും ബെംഗളുരു മൈസുരു എക്സ്പ്രസ് വേയും ക‍ർണാടകയുടെ വികസനത്തിന്‍റെ അടയാളങ്ങളാണെന്നും മോദി പറഞ്ഞു.  

വീട്ടിലെത്തിയ പ്രവര്‍ത്തകന്‍റെ മുഖത്തടിച്ച് സിദ്ധരാമയ്യ, വിമര്‍ശനവുമായി മോദി -വീഡിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios