കൊവിഡ് മരുന്നിന്റെ ശാസ്ത്രീയ തെളിവുമായി പതഞ്ജലി, രോഗംഭേദമായെന്ന് അവകാശവാദം, ചടങ്ങിൽ കേന്ദ്രമന്ത്രിയും

Published : Feb 19, 2021, 11:25 AM ISTUpdated : Feb 19, 2021, 11:30 AM IST
കൊവിഡ് മരുന്നിന്റെ ശാസ്ത്രീയ തെളിവുമായി പതഞ്ജലി, രോഗംഭേദമായെന്ന് അവകാശവാദം, ചടങ്ങിൽ കേന്ദ്രമന്ത്രിയും

Synopsis

നേരത്തേ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി പതഞ്ജലി എത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ആരോ​ഗ്യ വിദ​ഗ്ധർ രം​ഗത്തെത്തിയതോടെ കമ്പനിയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 

ദില്ലി: പതഞ്ജലി പുറത്തിറക്കിയ കോവിഡിനുള്ള മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാം ദേവ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹ‍ർഷവർദ്ധൻ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്. 
കൊറോണിൽ എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പത‍ഞ്ജലിയുടെയും ബാബാ രാം ദേവിന്റെയും അവകാശവാദം. ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയും പങ്കെടുത്തു. 

നേരത്തേ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി പതഞ്ജലി എത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ആരോ​ഗ്യ വിദ​ഗ്ധർ രം​ഗത്തെത്തിയതോടെ കമ്പനിയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അന്ന് മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കാന്‍ കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട

രാം ദേവിന്റെ 'പതഞ്ജലി ആയുര്‍വേദ്' എന്ന കമ്പനിയാണ് കൊവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി അന്നും രം​ഗത്തെത്തിയത്. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കുകയും ചെയ്തിരുന്നു. 'കൊറോണില്‍', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി 'ദിവ്യ കൊറോണ' എന്ന പേരിലുള്ള കിറ്റ് വിപണിയിൽ എത്തിക്കാനായിരുന്നു തീരുമാനം. 

എന്നാൽ മരുന്നിന് ലൈസൻസ് നൽകിയ ഉത്തരാഖണ്ഡ് സർക്കാരിന്റെ വിശദീകരണപ്രകാരം, ലൈസൻസിന് അപേക്ഷിച്ചപ്പോൾ കൊവിഡെനിതാരായ വാക്സിൻ ആണെന്ന് വ്യക്തമാക്കിയിരുന്നില്ല. പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്

മരുന്നിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ​ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം പതഞ്ജലിയുടെ കൊറോണില്‍ ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ പരീക്ഷിച്ചത് 2020 ൽ വലിയ വിവാദമായിരുന്നു.  സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കൊറോണില്‍ പരീക്ഷിക്കുന്നതിന് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന്റെ സമ്മതം തേടുകയോ അറിയിക്കുകയോ ചെയ്തിരുന്നില്ല. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന