ഡോ. ബിബേക് ദേബ്രോയിയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടം: യോഗി ആദിത്യനാഥ്

Published : Nov 01, 2024, 04:56 PM IST
ഡോ. ബിബേക് ദേബ്രോയിയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടം: യോഗി ആദിത്യനാഥ്

Synopsis

കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ദില്ലി എയിംസിൽ വെച്ചായിരുന്നു ഡോ. ഡെബ്രോയ് അന്തരിച്ചത്. പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൻ്റെ (ജിഐപിഇ) ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലഖ്നൗ: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിബേക് ദെബ്രോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ദുഃഖം താങ്ങാനുള്ള ശക്തി കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു യോ​ഗിയുടെ അനുശോചനം.

ഡെബ്രോയ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹത്തിൻ്റെ വേർപാട് സാമ്പത്തിക സമൂഹത്തെ മാത്രമല്ല, മുഴുവൻ രാജ്യത്തിനും അറിവും അർപ്പണബോധവുമുള്ള സാമ്പത്തിക വിദഗ്ധനെ നഷ്ടപ്പെടുത്തിയെന്നും യോ​ഗി ആദിത്യനാഥ് കുറിച്ചു.

കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ദില്ലി എയിംസിൽ വെച്ചായിരുന്നു ഡോ. ഡെബ്രോയ് അന്തരിച്ചത്. പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൻ്റെ (ജിഐപിഇ) ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി