
ലഖ്നൗ: കൊവിഡ് 19നിടെ ആരോഗ്യ സംബന്ധിയായ ടിപ്സുകളും ആയുർവേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയുഷ് കവച് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പുറത്തിറക്കിയത്. സംസ്ഥാനത്തെ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
"കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. പുരാതനമായ യോഗയിലൂടെയും ആയുർവേദത്തിലൂടെയും രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ആളുകൾക്ക് ആയുഷ് കവച് മൊബൈൽ അപ്ലിക്കേഷൻ സഹായകരമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു"യോഗി ആദിത്യനാഥ് പറഞ്ഞു.
ആയുർവേദത്തിലും ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വസ്തുതകളും ടിപ്സുകളും ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ആയുർവേദത്തെ പറ്റിയും പരമ്പരാഗത മരുന്നുകളെ കുറിച്ചുമുള്ള വിവരങ്ങൾ ലളിതമായ ഭാഷയിൽ എളുപ്പത്തിൽ ആളുകളിൽ എത്തിക്കാൻ ഇത്തരമൊരു ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam