'ദിവസവും യോഗ ചെയ്താല്‍ കൊറോണ പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാം'; യോ​ഗി ആദിത്യനാഥ്

Web Desk   | Asianet News
Published : Mar 02, 2020, 02:47 PM ISTUpdated : Mar 02, 2020, 03:02 PM IST
'ദിവസവും യോഗ ചെയ്താല്‍ കൊറോണ പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാം'; യോ​ഗി ആദിത്യനാഥ്

Synopsis

യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി പറഞ്ഞു.

ലഖ്നൗ: പതിവായി യോ​ഗ ചെയ്താൽ കൊറോണ വൈറസ് പോലെയുള്ള മാരക​രോ​ഗങ്ങൾ ഇല്ലാതാക്കാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.  വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്നതിനിടെയാണ് ആദിത്യനാഥിന്റെ പരാമർശം. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി പറഞ്ഞു. ഋഷികേശില്‍ നടക്കുന്ന ആഴ്ചതോറുമുള്ള അന്താരാഷ്ട്ര യോഗ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”യോഗയിലൂടെ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഇതെല്ലാം ഭേദമായാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവപോലും ആരും അനുഭവിക്കേണ്ടി വരില്ല,”യോ​ഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജാപ്പനീസ് മസ്തിഷ്‌കവീക്കം 60 ശതമാനമായി കുറയുകയും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവുമായി കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷങ്ങളായി, മണ്‍സൂണ്‍ കാലയളവില്‍ മസ്തിഷ്‌കവീക്കം മൂലം 1 മുതല്‍ 15 വയസ് പ്രായമുള്ള 1500 കുട്ടികളില്‍ മരണം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ  25 വര്‍ഷമായി ഘോരഖ്പൂരിലും കിഴക്കന്‍ യുപിയിലും താന്‍ യുദ്ധം ചെയ്യുകയാണെന്നും ഇത്തരം രോഗങ്ങളില്‍ യോഗ മാത്രമാണ് മരുന്നെന്ന് മനസ്സിലായതായും യോ​ഗി പറഞ്ഞു.

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി