'നൂറ്റാണ്ടുകളായുള്ള അടിമത്തത്തില്‍ നിന്നും മുസ്ലീം സ്ത്രീകളെ ഞങ്ങള്‍ മോചിപ്പിച്ചു'; യോഗി ആദിത്യനാഥ്

By Web TeamFirst Published Apr 11, 2019, 4:01 PM IST
Highlights

മുസ്ലീം സ്ത്രീകള്‍ നിങ്ങളുടെ യഥാര്‍ത്ഥ സഹോദരന്മാരെ മനസിലാക്കണമെന്നും യോഗി ആദിത്യനാഥ്

ലഖ്നൗ: മുത്തലാഖ് നിരോധിച്ചുകൊണ്ട് ബിജെപി  മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിന് പിന്നില്‍. 

മുത്തലാഖിന്‍റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു. നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചു. മുസ്ലീം സ്ത്രീകള്‍ നിങ്ങളുടെ യഥാര്‍ത്ഥ സഹോദരന്മാരെ മനസിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഗ്രീന്‍ വൈറസ് ബാധിച്ചിരിക്കുകയാണെന്നും യോഗി പറഞ്ഞു.

click me!