വിദ്യാർത്ഥികൾക്ക് 2500 രൂപ സ്റ്റൈപെൻഡ് നൽകും; പ്രഖ്യാപനവുമായി യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Feb 9, 2020, 4:14 PM IST
Highlights

വിവിധ സാങ്കേതിക സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലക്നൗ: 10 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ബിരുദവിദ്യാർത്ഥികൾക്കും മാസം 2500 രൂപ വീതം സ്റ്റൈപെൻഡ് നൽകുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വിവിധ സാങ്കേതിക സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റേൺഷിപ്പ് കാലാവധി ആറുമാസമോ ഒരു വർഷമോ ആയിരിക്കുമെന്നും അതിനുശേഷം അവർക്ക് ജോലി ലഭിക്കാൻ  സർക്കാർ സഹായിക്കുമെന്നും ഗോരഖ്പൂരിലെ റോസ്ഗർ മേളയിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. 

2,500 രൂപയിൽ സംസ്ഥാന സർക്കാർ 1,000 രൂപയും കേന്ദ്രം 1,500 രൂപയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.  പോലീസ് സേനയിൽ 20 ശതമാനം സ്ത്രീകളെ  നിയമിക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും സുരക്ഷയിൽ സ്ത്രീകൾ പ്രധാന പങ്കുവഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഐടിഐയും നൈപുണ്യ വികസന കേന്ദ്രവും ആരംഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.


ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് നിർമ്മാണത്തില്‍ അന്വേഷണം; ശക്തമായ നടപടി എടുക്കുമെന്ന് കളക്ടര്‍ ...
 

click me!