കൊറോണയ്ക്കെതിരെ യോഗ; ചൈനയില്‍ വൈറലായി യോഗിയുടെ പ്രസംഗം

By Web TeamFirst Published Mar 7, 2020, 9:38 PM IST
Highlights

യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം. 

ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ യോഗ ചെയ്യണമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം ചൈനയില്‍ വൈറല്‍. ചൈനീസ് സമൂഹമാധ്യമമായ വൈബോയിലാണ് യോഗിയുടെ പ്രസംഗം വൈറലായിരിക്കുന്നത്. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ചൈന. ആറായിരത്തിലധികം കമന്‍റുകളും വീഡിയോ നേടിയിട്ടുണ്ട്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.

കൊറോണയെ നേരിടാന്‍ 'ഗോമൂത്ര സല്‍ക്കാര'വുമായി ഹിന്ദുമഹാസഭ

യോഗയിലൂടെ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഇതെല്ലാം ഭേദമായാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവപോലും ആരും അനുഭവിക്കേണ്ടി വരില്ലെന്നാണ് ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി പറഞ്ഞത്. 

CM Yogi Adityanath's recent speech on the positive effects of Yoga on health and how it helps prevent Covid-19-like infections is pretty much viral on Chinese Twitter-like Weibo: 65 million views, 6500 discussion threads. pic.twitter.com/ylTACzHlem

— SutirthoPatranobis 李学华 (@spatranobis)

'ദിവസവും യോഗ ചെയ്താല്‍ കൊറോണ പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാം'; യോ​ഗി ആദിത്യനാഥ് 

കൊറോണ വൈറസിനെ നശിപ്പിക്കാൻ ​ഗോമൂത്രത്തിന് കഴിയും; ബിജെപി എംഎൽഎ

 

click me!