യുപിയില്‍ അസംതൃപ്തി പുകയുന്നു; യോഗി ആദിത്യനാഥ് അമിത് ഷായെ കണ്ടു, നാളെ മോദിയുമായി കൂടിക്കാഴ്ച

Published : Jun 10, 2021, 07:08 PM IST
യുപിയില്‍ അസംതൃപ്തി പുകയുന്നു; യോഗി ആദിത്യനാഥ് അമിത് ഷായെ കണ്ടു, നാളെ മോദിയുമായി കൂടിക്കാഴ്ച

Synopsis

കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്തയാളുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യോഗി ദില്ലിയിലെത്തിയത്. ജിതിന്‍ പ്രസാദയുടെ വരവോടെ ഇടഞ്ഞു നില്‍ക്കുന്ന ബ്രാഹ്മണ സമുദായത്തെ ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.  

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നാളെ അദ്ദേഹം പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗി തലസ്ഥാനത്തെത്തിയത്. അമിത് ഷായുമായി  ഒന്നര മണിക്കൂറാണ് അദ്ദേഹത്തിന്റെ വസതിയില്‍ യോഗി ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായും ചര്‍ച്ച നടത്തും.

ഈ മാസം ആദ്യം യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാനായി ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്തയാളുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യോഗി ദില്ലിയിലെത്തിയത്. ജിതിന്‍ പ്രസാദയുടെ വരവോടെ ഇടഞ്ഞു നില്‍ക്കുന്ന ബ്രാഹ്മണ സമുദായത്തെ ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ മാസമാണ് യുപി ബിജെപിയിലെ അസ്വരാസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്തതില്‍ വീഴ്ച പറ്റിയെന്നായിരുന്നു പ്രധാന വിമര്‍ശനം. ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവവുമെല്ലാം വിമര്‍ശനങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ജിതിന്‍ പ്രസാദക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അത് യോഗി ആദിത്യനാഥിന് തിരിച്ചടിയാകും. എന്നാല്‍, യോഗി ആദിത്യനാഥ് തന്നെയാകും യുപിയില്‍ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ