
മുംബൈ: എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഗൂഗിളിൽ തിരഞ്ഞ 28കാരനായ മുംബൈ സ്വദേശിയെ ഇന്റർപോളും മുംബൈ പൊലീസും ഇടപെട്ട് ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തി. യുവാവിന്റെ ഗൂഗിൾ സെർച്ച് വിവരങ്ങൾ ശ്രദ്ധയിൽപെട്ട അമേരിക്കയിലെ ഇന്റർപോൾ ഏജൻസിയായ നാഷണൽ സെൻട്രൽ ബ്യൂറോ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഐ.പി അഡ്രസ് ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിലെത്തി യുവാവിനെ പിന്തിരിപ്പിച്ചു. രണ്ടു വർഷമായി ജയിലിൽ കഴിയുന്ന അമ്മയെ ജാമ്യത്തിൽ ഇറക്കാൻ പണമില്ലാത്തതുകൊണ്ടും ജോലി ലഭിക്കാത്ത നിരാശയിലുമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ജോലി കിട്ടാൻ സഹായിക്കാമെന്ന് പൊലീസ് യുവാവിന് ഉറപ്പുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam