കൽപാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞൻ മരിച്ച നിലയിൽ

Published : Jun 23, 2021, 04:46 PM ISTUpdated : Jun 23, 2021, 04:48 PM IST
കൽപാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞൻ മരിച്ച നിലയിൽ

Synopsis

സായ് റാം താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ചെന്നൈ: കല്‍പാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമ്മിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. യുവശാസ്ത്രജ്ഞനെ കാണാതായതായി മൂന്ന് ദിവസം മുമ്പ് സഹപ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നു. 

സായ് റാം താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ അഞ്ച് മണിക്ക് സൈക്കിളിങ്ങിന് പോകുന്ന ശീലമുണ്ടായിരുന്നു സായ് റാമ്മിന്. എന്നാല്‍ ഞയറാഴ്ച പുലര്‍ച്ചെ സൈക്കിളിങ്ങിന് പോയ സാം റാം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചത്. മൃതദേഹം കണ്ടെത്തിയ നദികരയുടെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് സായ് റാമ്മിന്‍റെ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്.പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്