
ഹൈദരാബാദ്: കാമുകിയെ വീട്ടുകാർ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തിൽ അച്ഛന് നേരെ വെടിയുതിർത്ത് 25കാരൻ. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാർ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാൾ വീട്ടിൽ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാഗ്വാദത്തിനൊടുവിലാണ് കൈയിൽ കരുതിയിരുന്ന എയർ ഗൺ കൊണ്ട് യുവതിയുടെ അച്ഛന് നേരെ വെടിയുതിർത്തത്.
ഹൈദരാബാദിലാണ് സംഭവം നടന്നത്. കണ്ണിൽ വെടിയേറ്റ രേവന്ത് ആനന്ദ് എന്ന 57 വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ കഴിയുകയാണ്. 25കാരനായ ബൽവീന്ദറും വ്യവസായിയായ ആനന്ദിന്റെ 23കാരിയായ മകളും തമ്മിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നു. അച്ഛൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്ന് നിർദേശിച്ചെങ്കിലും അത് മകൾ അനുസരിച്ചില്ല.
ഇരുവരും തമ്മിൽ അടുപ്പം തുടർന്നു. ഫോണിലൂടെയും മറ്റും പതിവായി സംസാരിക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് യുവതിയുടെ അച്ഛൻ മുൻകൈയെടുത്ത് അവളെ അമേരിക്കയിലേക്ക് അയച്ചത്. ഇക്കാര്യം അറിഞ്ഞ് ബൽവീന്ദർ യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചു. വഴക്കിനിടെ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് ഇയാൾ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam