'സന്തോഷമില്ല, സമാധാനം വേണം, ഞാൻ പോകുന്നു'; മോഡൽ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ

Published : Sep 30, 2022, 08:09 AM ISTUpdated : Sep 30, 2022, 08:12 AM IST
'സന്തോഷമില്ല, സമാധാനം വേണം, ഞാൻ പോകുന്നു'; മോഡൽ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ

Synopsis

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മുറിവൃത്തിയാക്കാൻ ജീവനക്കാരെത്തി.

മുംബൈ: മോഡലിം​ഗ് രം​ഗത്ത് പ്രവർത്തിച്ചിരുന്ന യുവതിയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലാണ് സംഭവം. ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മുപ്പതുകാരിയായ മോഡലിനെ കണ്ടെത്തിയത്. 

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരെത്തി. പലതവണ വിളിച്ചിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്ന് മാനേജർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. 'എന്നോട് ക്ഷമിക്കണം. ഈ മരണത്തിന് ആരും ഉത്തരവാദിയല്ല, ഞാൻ സന്തോഷവതിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തു‌ടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Read Also: മ്യാന്മറിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം, ആശങ്ക 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം