യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് രാജിവച്ചു

By Web TeamFirst Published Jul 7, 2019, 1:02 AM IST
Highlights

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സ്ഥാനത്ത്  തുടരാനാവില്ലെന്നും വ്യക്തമാക്കി കേശവ് രാഹുല്‍ ഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കി.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് സ്ഥാനം രാജിവച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സ്ഥാനത്ത്  തുടരാനാവില്ലെന്നും വ്യക്തമാക്കി കേശവ് രാഹുല്‍ ഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കി.

കഴിഞ്ഞ ദിവസം തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജി വച്ചിരുന്നു. അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുലിനെ പിന്തുണച്ചും എതിര്‍ത്തും കോണ്‍ഗ്രസിലെ നേതാക്കള്‍ രംഗത്തു വന്നു. രാഹുല്‍ നേതൃത്വത്തില്‍ തുടരണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്ത് വന്നു. രാജി തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി സംസ്ഥാന നേതാക്കള്‍ സ്ഥാനം രാജി വച്ചിരുന്നു.  ഐഐസിസി സെക്രട്ടറിമാരും സ്ഥാനം വെടിഞ്ഞു. ഇതിന് പിന്നാലെയാണ്  യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനും രാജിക്കത്ത് നല്‍കിയത്.
 

click me!