
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ച 22കാരൻ്റെ മൃതദേഹം ഗംഗാനദിയിൽ മുക്കി കുടുംബം. ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് മേഖലയിൽ രണ്ട് ദിവസത്തിലധികമാണ് യുവാവിന്റെ മൃതദേഹം ഗംഗയിൽ മുക്കിയത്. ജയറാം കുഡേന സ്വദേശിയായ മോഹിത് കുമാർ ആണ് പാമ്പുകടിയേറ്റ് മരിച്ചത്.
അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയപ്പോഴാണ് പാമ്പ് യുവാവിന്റെ കാലിൽ കടിച്ചതെന്ന് അയൽവാസിയായ അനിൽകുമാർ പറയുന്നു. നാട്ടുകാർ ഇയാളുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ ആദ്യം അവരുടെ പ്രദേശത്ത് താമസിക്കുന്ന രണ്ട് പാമ്പാട്ടികളുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് യുവാവിനെ ബുലന്ദ്ഷഹറിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മോഹിത് കുമാർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അന്ന് രാത്രി തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും മൃതദേഹം ഗംഗയിൽ മുക്കുകയായിരുന്നുവെന്ന് അയൽവാസി പറയുന്നു. ഗഗയിൽ മുക്കിയാൽ, ശരീരത്തിൽ നിന്ന് വിഷം പുറത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഗംഗയിൽ മുക്കിയതെന്നും അയൽവാസി പറയുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam