ഓടുന്ന കാറിന് മുകളിലിരുന്ന് റീല്‍സെടുത്തു, വീഡിയോ വൈറലുമായി; പക്ഷേ പിന്നാലെ പണി കിട്ടി, പിഴ 28,500 രൂപ

Published : Aug 09, 2024, 10:01 PM IST
ഓടുന്ന കാറിന് മുകളിലിരുന്ന് റീല്‍സെടുത്തു, വീഡിയോ വൈറലുമായി; പക്ഷേ പിന്നാലെ പണി കിട്ടി, പിഴ  28,500 രൂപ

Synopsis

കാറിന് മുകളിൽ കയറിയിരുന്ന് യുവാവ് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

നോയിഡ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ കയറിയിരുന്ന് അപകടകരമായ രീതിയി റീൽസ് ചിത്രീകരിച്ച് യുവാവ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും കിട്ടിയത് എട്ടിന്‍റെ പണി. വീഡിയോ വൈറലായതിന് പിന്നാലെ ഉത്തർ പ്രദേശ് പൊലീസ് കാറിന്‍റെ ഉടമയ്ക്ക് കനത്ത പിഴ ചുമത്തി. വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കാറിന്റെ ഉടമയ്ക്ക് ​ഗൗതം ബുദ്ധ നഗർ ട്രാഫിക് പൊലീസ് 28,500 രൂപ പിഴയിട്ടത്.

ഉത്തർപ്രദേശിലെ ​ഗൗതം ബുദ്ധനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കാറിന് മുകളിൽ കയറിയിരുന്ന് യുവാവ് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട  വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.  ഇതിന് പിന്നാലെ യുവാവിന്‍റെ സാഹസിക പ്രവർത്തിക്കെതിരെ വലിയ വിമർശനമുയർന്നു. 

കാറിനുള്ളിൽ  വേറെയും യാത്രക്കാർ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാളുടെ സാഹസിക പ്രവർത്തി. യുവാവിന് പിഴയിട്ടത് നല്ല കാര്യമാണെന്നും റോഡിലുള്ളവരുടെയും കാറിലുള്ളവരുടെയും ജീവൻ അപായപ്പെടുത്തിയുള്ള റീൽ ചിത്രീകരണം ഇനി ഉണ്ടാവരുതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾ.

Read More : മദ്യപിച്ച് തമ്മിലടി, പൊലീസിൽ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികൾ വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം വലിച്ച് കീറി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ