ഗുണ കേവിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; യുവാവിന് പിഴശിക്ഷ, ​ഗുണയിലേക്ക് സഞ്ചാരികളുടെ ഒഴുക്കെന്ന് അധികൃതർ

Published : Jun 28, 2025, 12:27 PM IST
guna cave

Synopsis

ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ചെന്നൈ: തമിഴ്നാട് കൊടൈക്കനാലിലെ ഗുണ കേവിൽ അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ച യുവാവിന് പിഴശിക്ഷ. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് 10,000 രൂപ വനംവകുപ്പ് പിഴ ചുമത്തിയത്. ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സിൻ്റെ വിജയത്തിന് പിന്നാലെ, ഗുണയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികൾ നിൽക്കുന്നതിനിടെയാണ് ഒരു യുവാവ് പെട്ടെന്ന് അപകടം നിറഞ്ഞ സ്ഥലത്ത് ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്നത്. പ്രവേശനമില്ലാത്ത സ്ഥലത്ത് നിന്ന് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇതോടെയാണ് അധികൃതർ ഇടപെട്ടത്. തുടർന്ന് യുവാവിന് പിഴ വിധിക്കുകയായിരുന്നു. തമിഴ്നാട് വനംവകുപ്പാണ് പിഴ ചുമത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം