കാമുകിക്ക് പാതിരാത്രിയിൽ പിസയുമായെത്തി, ടെറസില്‍ പിതാവിനെ കണ്ട് ഒളിക്കാൻ ശ്രമം; 20കാരന് ദാരുണാന്ത്യം

Published : Aug 08, 2023, 11:23 AM IST
കാമുകിക്ക് പാതിരാത്രിയിൽ പിസയുമായെത്തി, ടെറസില്‍ പിതാവിനെ കണ്ട് ഒളിക്കാൻ ശ്രമം; 20കാരന് ദാരുണാന്ത്യം

Synopsis

പിസ കാമുകിയുടെ വീടിന്‍റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തിയത് കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

ഹൈദരബാദ്: കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്‍റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തിയത് കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് മൊഹമ്മദ് ഷൊഹൈബ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

മൂന്ന് നില കെട്ടിടത്തിന്‍റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നിയതിന് പിന്നാലെ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തൊടിയുകയായിരുന്നു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മൊഹമ്മദ് ഷൊഹൈബിന്‍റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ പുലര്‍ച്ചയോടെ ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ മൊഹമ്മദ് ഷൊഹൈബിന്‍റെ പിതാവ് ഷൌക്കത്ത് അലി പരാതി നല്‍കിയിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സേലത്ത് കാമുകിയുമായി ഫ്ലാറ്റിന്‍റെ ടെറസില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവ് കാമുകിയുടെ അമ്മയെ കണ്ട് ഒളിക്കാന്‍ ശ്രമത്തിനിടെ വീണ് മരിച്ചിരുന്നു. ധര്‍മപുരി സ്വദേശിയായ 18 കാരന്‍ എസ് സഞ്ജയ് ആണ് മരിച്ചത്. നിയമ പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കെയാണ് സംഭവമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീറ്റ് പ്രതിഷേധം: പൊലീസ് അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ ഉന്നതാധികാര സമിതി രൂപവത്കരിച്ച് സുപ്രീംകോടതി
മരുമകളെ കൊല്ലാൻ വേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ അമ്മായിയമ്മ അറസ്റ്റിൽ, കൊലപാതകം അപകടമരണമാക്കാൻ ശ്രമം