ഗുരുതരാവസ്ഥയിലായിരുന്ന ബിജെപി നേതാവ് മരിച്ചെന്ന് ഡോക്ടർമാർ; സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ 'പുനർജന്മം'

Published : Aug 08, 2023, 11:02 AM IST
ഗുരുതരാവസ്ഥയിലായിരുന്ന ബിജെപി നേതാവ് മരിച്ചെന്ന് ഡോക്ടർമാർ; സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ 'പുനർജന്മം'

Synopsis

അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ 'മരണം' സ്ഥിരീകരിച്ചു. തുടര്‍ന്ന് സരൈ ഖ്വാജയിലെ വസതിയില്‍ തിരികെ കൊണ്ടുവന്ന് 'അന്ത്യ കര്‍മങ്ങള്‍ക്കുള്ള' ഒരുക്കങ്ങള്‍ തുടങ്ങി. 

ആഗ്ര: മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ബിജെപി നേതാവിന് സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ 'പുനര്‍ജന്മം'. ബിജെപിയുടെ ആഗ്ര ജില്ലാ പ്രസിഡന്റായിരുന്ന 65 വയസുകാരന്‍ മഹേഷ് ബാഗലാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും മരണപ്പെട്ടുവെന്നും സ്ഥിരീകരിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലാണ് ഞായറാഴ്ച മഹേഷിനെ പുഷ്പാഞ്ജലി ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ 'മരണം' സ്ഥിരീകരിച്ചു. തുടര്‍ന്ന് സരൈ ഖ്വാജയിലെ വസതിയില്‍ തിരികെ കൊണ്ടുവന്ന് 'അന്ത്യ കര്‍മങ്ങള്‍ക്കുള്ള' ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനിടെയാണ് ബന്ധുക്കളില്‍ ചിലര്‍ ശരീരത്തില്‍ അനക്കമുണ്ടെന്ന് ശ്രദ്ധിച്ചത്. വീട്ടിലെത്തി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ബോധം തിരികെലഭിച്ചുവെന്നും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പിന്നീട് കണ്ണ് തുറന്നുവെന്നും മക്കളായ അഭിഷേകും അങ്കിതും പറഞ്ഞു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച് അര മണിക്കൂറിന് ശേഷമാണ് ശരീരത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് മഹേഷിന്റെ സഹോദരനും പറ‍ഞ്ഞു. ഉടന്‍ തന്നെ ന്യൂ ആഗ്രയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചികിത്സ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.

Read also: ഈ സ്വാതന്ത്ര്യദിനത്തിൽ കർത്തവ്യപഥിലെ കാണികൾക്കിടയിൽ തൊഴിലുറപ്പ് തൊഴിലാളി സുനിതയുമുണ്ടാകും! കാരണം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ‍ർവീസ് റദ്ദാക്കുമോയെന്ന സംശയം, കാത്തിരിപ്പിന് തയ്യാറാകാൻ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്