
ബെഗളൂരു: റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. വീഡിയോ ചിത്രീകരിച്ച സുഹൃത്തിന് പരിക്കേറ്റു. ബെഗളൂരുവിലാണ് അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്‍(22) എന്നിവര്‍ കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനത്തിലെ ഡെലിവറി ബോയിയാണ് മുഹമ്മദ്.
യുവാക്കല്‍ ടിക് ടോക് ചെയ്യുന്നതിന്‍റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന സുഹൃത്തായ സബിയുള്ള ഖാനാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വൈകുന്നേരം 5.30 ഓടെ റെയില്‍വേ ട്രാക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി നില്‍ക്കുകയായിരുന്നു യുവാക്കള്‍. അപ്രതീക്ഷിതമായി എത്തിയ കൊലാര്‍ -ചിക്കബല്ലാപുര്‍- ബെംഗളൂരു ട്രെയിന്‍ യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഓടി മാറാന്‍ യുവാക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam