അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു; നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം

By Web TeamFirst Published Feb 28, 2019, 11:14 PM IST
Highlights

അഭിനന്ദൻ വര്‍ദ്ധമാന്‍റെ യൂട്യൂബിലെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കംചെയ്യാനാണ് കേന്ദ്രം യൂട്യൂബിനോട് ആവശ്യപ്പെട്ടത്. 

ദില്ലി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി.

അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കംചെയ്യാനാണ് കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാനില്‍ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നാളെ അഭിനന്ദന്‍ വൃദ്ധമാനെ ഇന്ത്യക്ക് കെെമാറാമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.

click me!