
ദില്ലി : ടിഡിപി ആന്ധ്രപ്രദേശിൽ തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസ് പ്രതിഷേധം. ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിൻ്റെ ഫോട്ടോ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചത്. ആന്ധ്രയിൽ ക്രമസമാധാനം പാടേ തകർന്നെന്നും ടിഡിപി അധികാരത്തിലെത്തി 45 ദിവസത്തിനകം സംസ്ഥാനത്ത് 30 കൊലപാതകങ്ങൾ നടന്നുവെന്നും ജഗൻ ആരോപിച്ചു.
തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് ഇതിന് മൂകസാക്ഷിയാണെന്നും ജഗൻ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എംപിമാരായ അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും ജഗന് പിന്തുണയുമായി വേദിയിൽ എത്തി. ബുൾഡോസർ രാജ് എവിടെയും അംഗീകരിക്കാനാവില്ലെന്ന് അഖിലേഷ് പറഞ്ഞു. മുസ്ലിം ലീഗ് വിഷയത്തിൽ ജഗനൊപ്പമാണെന്ന് അബ്ദുൽ വഹാബ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam