വനമേഖലയില്‍ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടതില്‍ മൂന്ന് സ്ത്രീകളും

Published : Jun 14, 2025, 08:41 PM IST
Encounter

Synopsis

പച്മദാർ, കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവില്‍ ഇവിടെ തിരച്ചില്‍ തുടരുകയാണ്.

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ടില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. വന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.

പച്മദാർ, കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവില്‍ ഇവിടെ തിരച്ചില്‍ തുടരുകയാണ്. മാവോയിസത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ഇത് അഭിമാനകരമായ നിമിഷമാണെന്നും നമ്മുടെ ധീരരായ ജവാൻമാർക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സില്‍ കുറിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം