ബലാൽസംഗ പരാതിയില്‍ ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

Published : Aug 11, 2018, 11:10 AM ISTUpdated : Sep 10, 2018, 04:35 AM IST
ബലാൽസംഗ പരാതിയില്‍ ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

Synopsis

അതേസമയം  അന്വേഷണസംഘം രൂപതയിലെ വൈദികരുടെ മൊഴി എടുത്തു തുടങ്ങി. ജലന്ധറില്‍  12 പേരെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്‍റെ തീരുമാനം. മിഷറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെയും മൊഴിയെടുക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസം ആരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നില്ല.

ജലന്ധര്‍: കന്യാസ്ത്രീയുടെ  ബലാൽസംഗ പരാതിയില്‍ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം  ഇന്ന് ചോദ്യം ചെയ്യും. വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. രൂപതാ ആഹ്വാന പ്രകാരം വിശ്വാസികള്‍ എത്തുകയായിരുന്നു. 

അതേസമയം  അന്വേഷണസംഘം രൂപതയിലെ വൈദികരുടെ മൊഴി എടുത്ത് തുടങ്ങി. ജലന്ധറില്‍  12 പേരെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്‍റെ തീരുമാനം. മിഷറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെയും മൊഴിയെടുക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസം ആരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നില്ല.

അന്വേഷണ സംഘം എത്തുന്നതിന് മുന്നോടിയായ ജലന്ധർ സിറ്റി ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ബിഷപ്പ് ഹൗസിലെ സ്ഥിതിഗതി വിലയിരുത്തി. ക്രമസമാധാന പ്രശ്നമുണ്ടായാൽ നേരിടുമെന്ന് ഡി.സി.പി അറിയിച്ചു. വിശ്വാസികൾ കൂട്ടത്തോടെ ബിഷപ്പ് ഹൗസിൽ തങ്ങുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ഇന്നു തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണം സംഘം.  നേരത്തെ തയ്യാറാക്കിയ പട്ടികയിലുള്ളവരുടെ മൊഴിയെടുക്കുക, സൈബര്‍ തെളിവുകള്‍ ശേഖരിക്കുക, എന്നിവ എത്രയും പെട്ടെന്ന്  പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്