​ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ

Web Desk |  
Published : Jun 04, 2018, 05:53 PM ISTUpdated : Jun 29, 2018, 04:06 PM IST
​ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ

Synopsis

അഞ്ച് മാസം ​ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേര്‍ന്ന് തടവിൽ പാർപ്പിച്ചു നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം

നോയിഡ : അഞ്ച് മാസം ​ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേര്‍ന്ന് തടവിൽ പാർപ്പിച്ചു. നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ​ഗൗരവ് എന്ന യുവാവാണ് ഭാര്യയെ ഫാക്ടറിയിലെ ഇരുണ്ട മുറിക്കുള്ളില്‍ ബന്ധിതയാക്കി വെച്ചത്.സ്ത്രീധനത്തിന്റെ പേരിലാണ് യുവതിയെ ഭർതൃവീട്ടുകാർ തടവിൽ പാർപ്പിച്ചത്. 

ആറ് മാസം മുന്‍പാണ് ഗൗരവുമായുള്ള യുവതിയുടെ വിവാഹം നടന്നത്. ​ഗൗരവിന്റെ രക്ഷിതാക്കൾ ചോദിച്ച സ്ത്രീധനം നൽകി.വിവാഹം കഴിഞ്ഞപ്പോൾ ഗൗരവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ച് വാഷിംങ് മെഷീനും ഫ്രിഡ്ജും നൽകിയിരുന്നുവെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.

അത് കൂടാതെ ടൊയോട്ടോ ഫോർട്ടൂണർ കാർ വാങ്ങുന്നതിനായി 20 ലക്ഷം രൂപ ​ഗൗരവിന്റെ വീട്ടുകാർക്ക് നൽകിയെന്നും യുവതിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് യുവതിയെ കാണാനില്ലെന്ന കാര്യം ഗൗരവ് ഭാര്യ വീട്ടുകാരോട് പറഞ്ഞത്.എന്നാൽ ഇതിന് പിന്നിൽ ​​​ഗൗരവും രക്ഷിതാക്കളുമായിരിക്കുമെന്ന് യുവതിയുടെ രക്ഷിതാക്കൾക്ക് സംശയമുണ്ടായിരുന്നു. തുടർന്ന്  യുവതിയുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  യുവതിയെ ഭര്‍തൃ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വായ മൂടി കെട്ടി കൈകള്‍ രണ്ടും കൂട്ടികെട്ടിയ നിലയിലായിരുന്നു യുവതി. യുവതി ബോധമില്ലാതെ തറയില്‍ തളര്‍ന്നു കിടക്കുകയായിരുന്നു. പൊലീസ് എത്തി ഇവരെ മോചിപ്പിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഗൗരവിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.​ ഗൗരവിന്റെ അച്ഛനെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരവിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.യുവതിയെ നോയിഡയിലെ കെെലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയ്ക്ക് ഇപ്പോഴും ബോധം വന്നിട്ടില്ലെന്ന് ആശുപത്രി അധികൃതർ പ‌റഞ്ഞു.
 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്