അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കുമാരസ്വാമി

web desk |  
Published : Jun 03, 2018, 11:33 PM ISTUpdated : Jun 29, 2018, 04:26 PM IST
അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കുമാരസ്വാമി

Synopsis

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ബം​ഗളൂരു:  സർക്കാർ ഉദ്യോ​ഗസ്ഥർ അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും ഓഫീസുകളും ഏജന്‍സികളും പുതിയ കാറുകള്‍ വാങ്ങുന്നതിനായി നല്‍കുന്ന ശുപാര്‍ശകള്‍ പുനഃപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിമായി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

അനാവശ്യ നവീകരണപ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പുതുക്കിപണിയുന്നതും നിരുത്സാഹപ്പെടുത്തണം. യോഗത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗത്തിനിടെ ചില ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുപ്രധാന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം.
 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്