"മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

Published : Jul 01, 2026, 08:26 PM IST
madras high court

Synopsis

2023-ൽ നടന്ന ഈ നിയമന പ്രക്രിയയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി സർവീസ് ചട്ടങ്ങളിൽ വഴിവിട്ട ഇളവുകൾ നൽകിയതായും മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി. 

ചെന്നൈ:  മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിമാരുടെ 17 പേഴ്സണൽ അസിസ്റ്റന്റുമാരുടെ നിയമനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2023-ൽ നടന്ന ഈ നിയമന പ്രക്രിയയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി സർവീസ് ചട്ടങ്ങളിൽ വഴിവിട്ട ഇളവുകൾ നൽകിയതായും മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി. 2024-ൽ കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

യോഗ്യതാ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചവരെ വരെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തതായും, അർഹരായവർക്ക് മുൻഗണന നൽകേണ്ട ഓപ്പൺ പൂൾ ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. ഇത്തരം ക്രമക്കേടുകൾ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെ ബാധിക്കുമെന്നും പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും വ്യക്തമാക്കിയ കോടതി, ഈ നിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം, കർശന നടപടിയെന്ന് സിഐഎസ്എഫ്
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ചർച്ച നടത്തി