
ന്യൂയോർക്ക്: ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം എൻവിഡിയ തലപ്പത്ത് ജെൻസൻ ഹുവാങ് തിരിച്ചെത്തി. ബോർഡ് ഡയറക്ടർ ആയും സിഇഒ ആയും ആണ് ജെൻസൻ ഹുവാങ് എൻവിഡിയയിൽ തിരിച്ചെത്തിയത്. ബോർഡ് ഓഫ് ഡയറക്ടേർസ് ഐക്യ കണ്ഠേന സ്വീകരിച്ച തീരുമാനത്തിന് പിന്നാലെയാണ് തിരിച്ചുവരവ്. തിരിച്ചെത്തുന്നതിൽ സന്തോഷം എന്നാണ് ജെൻസൻ ഹുവാങ് വിശദമാക്കുന്നത്. തീരുമാനത്തിന് അമേരിക്കൻ സർക്കാരിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഇടക്കാല സിഇഒയുടെ ചുമതല വഹിച്ചിരുന്ന കോളെറ്റ് ക്രെസ് വീണ്ടും ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്തേക്ക് മടങ്ങും. 2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ മാറിയിരുന്നു. 2025 ജൂലൈ ആയപ്പോൾ ലോകത്തിലെ ആദ്യ നാല് ട്രില്യൺ ഡോളർ കമ്പനി, അതേ വർഷം ഒക്ടോബറിൽ മൂല്യം അഞ്ച് ട്രില്യൺ ഡോളറായിരുന്നു. ഈ കുതിപ്പ് നിൽക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് വലിയ വിവാദമുണ്ടായത്.
ചൈനീസ് വനിതയുമായുള്ള ബന്ധവും ഇടപാടുകളും അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണവും നടക്കുന്നതിനിടെ എൻവിഡിയ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായുള്ള ബന്ധം കൂടി പരസ്യമായതോടെയായിരുന്നു ജെൻസൻ ഹുവാങ് രാജി വച്ചത്. അസാധാരണ മാനേജ്മെന്റ് ശൈലിയായിരുന്നു ജെൻസൻ്റേത്. സ്ഥിരമായിട്ടൊരു ഓഫീസ് ഇല്ല. കമ്പനി ആസ്ഥാനത്തെ കോൺഫറൻസ് റൂമുകൾ മാറി മാറി ഉപയോഗിക്കും. വമ്പൻ കമ്പനികളിലെ കോർപ്പറേറ്റ് ബ്യൂറോക്രസി ഘടനയെ അപ്പാടെ അവഗണിച്ചു. ഫ്ലാറ്റ് മാനേജ്മെന്റ് സ്ട്രക്ച്ചറെന്നാണ് അതിനെ വിളിച്ചത്.അറുപത് പേർ നേരിട്ട് ജെൻസന് റിപ്പോർട്ട് ചെയ്യുന്ന രീതി. മറ്റ് വൻകിട കമ്പനികളിലൊന്നും ഇത്രയും പേർ നേരിട്ട് സിഇഒയ്ക്ക് റിപ്പോർട്ട് ചെയ്യാറില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam