കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

Published : Mar 04, 2026, 07:45 AM IST
Kuwait death

Synopsis

ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു.

കുവൈത്ത്: കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം. ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്‍റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും അറിയിച്ചു.

ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സർജൻ്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് മരിച്ചത്. കുവൈത്ത് നാവിക സേനാംഗങ്ങളായിരുന്നു ഇരുവരും. ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം 5-ാം ദിനത്തിൽ; ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ വ്യോമാക്രമണം, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല