റിയാദിനെ നടുക്കി ഹൂതി ആക്രമണം: 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്കേറ്റു; സ്ഥിരീകരിച്ച് സൗദി അറേബ്യ; പരിക്കേറ്റ പലരുടെയും നില ഗുരുതരം

Published : Oct 11, 2026, 04:54 AM IST
Riyadh Airport attack

Synopsis

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദമ്മാം വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായതിന് പിന്നാലെ സൗദി പ്രത്യാക്രമണം നടത്തി. ഇന്ത്യയിൽ നിന്നുള്ളതടക്കം റിയാദിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്.

പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി അറേബ്യക്കാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്‌ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ അമേരിക്കൻ പൗരനാണ്. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദമാം എയർപോർട്ടിലും ആക്രമണം നടത്തി ഹൂത്തികൾ; സൗദിയിൽ 12 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റാസ് അൽ ഖൈമ തീരത്ത് കപ്പലുകൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്
ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷിച്ചു