
ഗാസ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു. ഇതുവരെ 15ഓളം പേർ കൊല്ലപ്പെടുകയും 200ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. റഫയിലും ജബലിയയിലുമാണ് പ്രധാനമായി ആക്രമണം നടന്നത്. പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മതിയായ ചികിത്‌സാ സൗകര്യം പോലും ലഭിക്കുന്നില്ലെന്നും ആരോപണമുയർന്നു. അതേസമയം, തൈസീർ ജാബിരിക്കു പിന്നാലെ ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു പ്രധാന നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ജിഹാദ് ഇസ്രായേലിന്റെ അവകാശവാദം തള്ളി. ഗാസ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് നേരെയും ആക്രമണങ്ങളുണ്ടായി. രാത്രിയിൽ നിരവധി റോക്കറ്റുകളാണ് ഇസ്രായേലിനെ ആക്രമിച്ചത്. രണ്ടു റോക്കറ്റുകൾ തലസ്ഥാനമായ തെൽ അവീവിന് നേർക്കുമെത്തി.
ഗാസയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യുഎൻ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു. സിവിലിയന്മാരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. അതേസമയം, ഒരാഴ്ച കൂടി വ്യോമാക്രമണം തുടരാൻ ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പലസ്തീൻ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായൽ അറിയിച്ചു. സിദ്‌റത്ത്, അസ്‌കലോൺ, അസ്‌ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽകൂടി ഇസ്രായേൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മസ്ജിദുൽ അഖ്‌സയിലേക്ക് ജൂത കുടിയേറ്റക്കാർ പ്രഖ്യാപിച്ച മാർച്ച് ഇന്ന് നടക്കും. ഇതും സംഘർഷ സാധ്യത വർധിപ്പിക്കും. മാർച്ച് തടയേണ്ടതില്ലെന്നാണ് ഇസ്രായേൽ സർക്കാർ തീരുമാനം.
തായ്‌വാൻ മിസൈല്‍ സംവിധാനത്തിന്‍റെ 'ബുദ്ധികേന്ദ്രമായ' ഗവേഷകന്‍ മരിച്ച നിലയില്‍; 'ചൈനീസ് കൈകളോ'?
ചൊവ്വാഴ്ച മുതൽ ഇസ്രായേൽ ഗാസയിലേക്കുള്ള ക്രോസിംഗ് പോയിന്റുകൾ അടച്ചതിനാൽ ഇന്ധനം ലഭിക്കാതായതിനെ തുടർന്ന് ഗാസയിലെ ഏക പവർ പ്ലാന്റ് ശനിയാഴ്ച ഉച്ചയോടെ നിലച്ചു. പ്ലാന്റ് പ്രതിസന്ധിയിലായതോടെ ഗാസയിൽ ഒരു ദിവസം 4 മണിക്കൂർ വൈദ്യുതി മാത്രമേ ലഭിക്കൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam