റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

By Web TeamFirst Published Oct 10, 2021, 3:41 PM IST
Highlights

പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍(Russia) വിമാനം (Aircraft)  തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു(16 killed) . 22 പേരുമായി യാത്ര ചെയ്ത എല്‍-410(L-410) വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് (Tarastan)മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സ്‌പോര്‍ട് ആന്‍ഡ് ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ലോകത്തെ മികച്ച ക്ലബുകളിലൊന്നാണിതെന്നും അധികൃതര്‍ പറഞ്ഞു. ബഹിരാകാശ പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഉപയോഗിക്കാറുണ്ട്. റഷ്യയില്‍ ഈ വര്‍ഷം നേരത്തെയും വിമാനാപകടം നടന്നിരുന്നു. റഷ്യയിലെ വ്യോമഗതാഗതത്തെക്കുറിച്ചും വിമാനങ്ങളെക്കുറിച്ചും നേരത്തെയും പരാതിയുണ്ടായിരുന്നു. 

'ലഖിംപുർഖേരിയിലെ സംഘർഷം ഹിന്ദു-സിഖ് സംഘർഷമെന്ന് വരുത്തിത്തീർക്കാൻ നീക്കം'; വിമർശിച്ച് വരുൺ ഗാന്ധി
 

click me!