ഹെയ്തിയിലെ ഭൂചലനത്തിൽ 29 മരണം, നിരവധി പേർക്ക് പരിക്ക്, സുനാമി മുന്നറിയിപ്പ്

By Web TeamFirst Published Aug 14, 2021, 11:29 PM IST
Highlights

സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നു

ഹെയ്തി: ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ 29 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ നേരത്തെ അറിയിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 

സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായി സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ സൌത്ത് വെസ്റ്റേൺ ടൌണിൽ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യൻ പള്ളിയും തകർന്ന കെട്ടിടത്തിൽ ഉൾപ്പെടും. തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു. 

click me!