
ഹെയ്തി: ഹെയ്തിയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായി സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ സൌത്ത് വെസ്റ്റേൺ ടൌണിൽ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യൻ പള്ളിയും തകർന്ന കെട്ടിടത്തിൽ ഉൾപ്പെടും. തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു.
പോർട്ട് ഓ പ്രിൻസിന് സമീപത്തെ നഗരങ്ങളിൽ 2010 ലുണ്ടായ ഭൂചലനത്തിൽ രണ്ട ലക്ഷത്തിലേറെ പേർ മരിച്ചിരുന്നു. മൂന്ന് ലക്ഷം പേർക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേർക്കാണ് വീടില്ലാതായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam