അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; അക്രമി 15 വയസുകാരന്‍

Web Desk   | Asianet News
Published : Dec 01, 2021, 07:50 AM IST
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; അക്രമി 15 വയസുകാരന്‍

Synopsis

കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.   

മിഷിഗണ്‍: അമേരിക്കയിലെ സ്കൂളിൽ (Michigan high school) നടന്ന വെടിവയ്പിൽ (Gun Fire) 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് (3 dead Michigan high school shooting) കൂടാതെ അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. അതിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. 

15 വയസുള്ള വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. 

അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന്‍ മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചാല്‍ അലബാമയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നു. 

യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ് അടുത്ത കൊലപാതകം.  ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു സാജന്‍ മാത്യൂസ് എന്ന് സജിയാണ് വെടിയേറ്റ് മരിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍