5 പുരുഷന്മാരെ പീഡിപ്പിച്ചു, 7പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി, ജിഎച്ച്ബി വിതരണവും; 42കാരൻ വാഷിങ്ടണിൽ പിടിയിൽ

Published : Jun 06, 2025, 10:02 AM IST
hand cuff arrest

Synopsis

5 പുരുഷന്മാരെ പീഡിപ്പിക്കുകയും 7 പേ‍ർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപിച്ച് ഒരാൾ പിടിയിൽ. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്.

വാഷിംഗ്ടണ്‍: 5 പുരുഷന്മാരെ പീഡിപ്പിക്കുകയും 7 പേ‍ർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപിച്ച് ഒരാൾ പിടിയിൽ. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്. ഇത് കൂടാതെ ക്ലാസ് 2 ലഹരി മരുന്നായ ജിഎച്ച്ബി വിതരണം ചെയ്തതിനെതിരെയും ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇയാളെ ഹാജരാക്കും.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ആഡം ഹാളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ പേരുകളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്ന് നോർത്തുംബ്രിയ പൊലീസ് ആവർത്തിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു