അഫ്ഗാനിലെ പുതിയ പ്രധാനമന്ത്രി, താലിബാന്‍ നേതാവ്; ആരാണ് മുല്ല ഹസ്സന്‍ അഖുന്‍ദ്

By Web TeamFirst Published Sep 7, 2021, 9:31 PM IST
Highlights

സര്‍ക്കാറിനെ ആരുനയിക്കുമെന്ന താലിബാന്റെ ആഭ്യന്തര തര്‍ക്കത്തിനിടെ ഒത്തുതീര്‍പ്പ് നേതാവായാണ് അഖുന്‍ദിനെ തെരഞ്ഞെടുത്തത്.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാറിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. താലിബാനിലെ മുതിര്‍ന്ന നേതാവ് മുല്ല ഹസ്സന്‍ അഖുന്‍ദിനെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന ഭീകരനാണ് അഖുന്‍ദ്. സര്‍ക്കാറിനെ ആരുനയിക്കുമെന്ന താലിബാന്റെ ആഭ്യന്തര തര്‍ക്കത്തിനിടെ ഒത്തുതീര്‍പ്പ് നേതാവായാണ് അഖുന്‍ദിനെ തെരഞ്ഞെടുത്തത്.

ആരാണ് മുല്ല ഹസ്സന്‍ അഖുന്‍ദ് 

1. താലിബാന്‍ നേതാക്കളിലെ പ്രധാനി. താലിബാന്‍ നേതൃത്വ കൗണ്‍സിലിന്റെ തലവന്‍. കഴിഞ്ഞ 20 വര്‍ഷമായി താലിബാന്‍ നയരൂപീകരണ ഘടകമായ റെഹ്ബാരി ശൂറ അംഗം. 

2. 2001ല്‍ താലിബാനെ യുഎസ് പുറത്താക്കും മുമ്പ് മന്ത്രിയായിരുന്നു മുല്ല ഹസ്സന്‍ അഖുന്‍ദ്. 

3. താലിബാന്‍ നേതാക്കളില്‍ സൈനിക കാര്യങ്ങളേക്കാള്‍ മതപരവും ആത്മീയകാര്യങ്ങളിലുമായിരുന്നു മുല്ല ഹസ്സന്‍ അഖുന്‍ദ് കേന്ദ്രീകരിച്ചിരുന്നത്. താലിബാന്‍ ആത്മീയ നേതാവ് ഷെയ്ഖ് ഹിബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തന്‍.

4. താലിബാന്‍ രൂപമെടുത്ത കാണ്ഡഹാറില്‍ നിന്നാണ് മുല്ല ഹസ്സന്‍ അഖുന്‍ദ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. സായുധ സേനയുടെ സ്ഥാപകരില്‍ ഒരാള്‍. 

5. 2001ല്‍ അഫ്ഗാനിലെ ചരിത്ര പ്രസിദ്ധമായ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ക്കാന്‍ അനുമതി നല്‍കിയതും മുല്ല ഹസ്സന്‍ അഖുന്‍ദിനാണ്. മതപരമായ ദൗത്യം എന്നാണ് ഇയാള്‍ ഇതിനെ വിശേഷിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!