യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ഏ​ഴ് പേ​ര്‍ മ​രി​ച്ചു

Published : Sep 15, 2024, 08:15 PM ISTUpdated : Sep 15, 2024, 08:42 PM IST
യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ഏ​ഴ് പേ​ര്‍ മ​രി​ച്ചു

Synopsis

ആ​ക്ര​മ​ണ​ത്തി​ല്‍ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ മ​രി​ച്ചതായി ഗവർണർ ഇവാൻ ഫെഡോറോവ് സ്ഥിരീകരിച്ചു. ഒ​ഡേ​സ​യി​ല്‍ ന​ട​ത്തി​യ ഷെല്ലാ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ച​ത്.

കീ​വ്: യു​ക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഷെ​ല്ലാ​ക്ര​മണം നടത്തി റഷ്യ. ആക്രമണത്തിൽ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. യു​ക്രൈനിന്‍റെ തെ​ക്ക്, തെ​ക്കു കി​ഴ​ക്ക്, കി​ഴ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് റ​ഷ്യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു യുക്രൈന് മേൽ അപ്രതീക്ഷിതമായി റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം. സ​പ്പോ​റി​ന്‍​ഷി​യ പ്ര​ദേ​ശ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​നം ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. 

ആ​ക്ര​മ​ണ​ത്തി​ല്‍ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ മ​രി​ച്ചതായി ഗവർണർ ഇവാൻ ഫെഡോറോവ് സ്ഥിരീകരിച്ചു. ഒ​ഡേ​സ​യി​ല്‍ ന​ട​ത്തി​യ ഷെല്ലാ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ച​ത്. ഖേ​ര്‍​സ​ണി​ല്‍ ഒരു വ​യോ​ധി​ക​നാ​ണ് ഷെ​ല്ലാ​ക്രമ​ണ​ത്തി​ല്‍ മ​രി​ച്ച​ത്. ഖാ​ര്‍​കീ​വി​ല്‍ 72 വ​യ​സു​കാ​രി​യും മ​രി​ച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് വയോധിക മരിച്ചത്.

Read More :  52 ദിവസം പ്രായം, ആൺകുഞ്ഞിനെ ഒരു ലക്ഷത്തിന് വിറ്റു, വെള്ളമടിച്ച് അയൽവാസിയോട് പറഞ്ഞു; അച്ഛനും 2 പേരും പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു, പ്രതിസന്ധി രൂക്ഷം
സഖ്യരാഷ്ട്രങ്ങൾക്കെതിരെ വടിയെടുത്ത് അമേരിക്ക? സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കണം, ബ്രിട്ടനെതിരെയും കലിപ്പ്