
കാലിഫോർണിയ: അമേരിക്കയിൽ 73കാരിയായ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. കാലിഫോർണിയയിൽ പതിവ് പരിശോധനകളുടെ ഭാഗമായി എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. സംഭവത്തിൽ സ്ത്രീയുടെ കുടുംബം പ്രതിഷേധിച്ചു. മുപ്പത് വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിൻ്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും ഒന്നിച്ചാണ് പ്രതിഷേധിച്ചത്. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992 ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012 ൽ അഭയാർത്ഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാമ് കുടുംബം. തൈറോയ്‌ഡ്, മൈഗ്രേൻ, മുട്ടുവേദന, ആങ്സൈറ്റി അടക്കം ബുദ്ധിമുട്ടുകൾ ഇവർക്കുണ്ടെന്നാണ് കുടുംബം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam