കാർ അപകടം; അമേരിക്കയിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു, നാല് പേർ ആശുപത്രിയിൽ

Published : Oct 28, 2022, 10:50 AM IST
കാർ അപകടം; അമേരിക്കയിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു, നാല് പേർ ആശുപത്രിയിൽ

Synopsis

അപകടത്തിൽ നാല് വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂയോർക്ക് : അമേരിക്കയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വച്ചു തന്നെ മൂവരും മരിച്ചതായി ബെർക്ക്‌ഷയർ ജില്ലാ അറ്റോർണി ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പടിഞ്ഞാറൻ മസാച്യുസെറ്റ്‌സിൽ ആണ് അപകടമുണ്ടായത്. 

അപകടത്തിൽ നാല് വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 5:30 മണിയോടെയാണ് കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ബെർക്ക്‌ഷയർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർ ഇന്റർനാഷണൽ കോളേജ് വിദ്യാർത്ഥികളാണെന്നും ആറ് പേർ ന്യൂ ഹേവൻ സർവകലാശാലയിലും ഒരാൾ സേക്രഡ് ഹാർട്ട് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവരാണെന്നും ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ തിരിച്ചറിഞ്ഞു.

കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട വാഹനത്തിലുണ്ടായിരുന്ന 46 കാരനായ അർമാൻഡോ ബൗട്ടിസ്റ്റ-ക്രൂസിനെ ചികിത്സയ്ക്കായി ഫെയർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കളെയും ഇന്ത്യൻ കോൺസുലേറ്റിനെയും പൊലീസ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന സാക്ഷികൾ മുന്നോട്ട് വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'