വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായി ഒരു കപ്പൽ; ഉടൻ മംഗളൂരുവിലെത്തും, വലിയ ആശ്വാസം

Published : Mar 26, 2026, 05:35 AM IST
hormuz strait

Synopsis

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ഊർജ്ജപ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി പുനരാരംഭിച്ചു. അമേരിക്കൻ ഉപരോധത്തിൽ ഇളവ് വന്നതോടെയാണ് ഈ നീക്കം. ഇറാനിൽ നിന്നുള്ള ആദ്യ എൽപിജി ടാങ്കർ മംഗളൂരു തുറമുഖത്ത് ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി: ഇറാനെതിരായ ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് അനുവദിച്ചതിനെത്തുടർന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് ദ്രാവക പെട്രോളിയം ഗ്യാസ് (എൽപിജി) വാങ്ങി. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെ രാജ്യം നേരിടുന്ന കടുത്ത ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഈ നീക്കം. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന ടാങ്കർ ഉടൻ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു.

ഇറാനിൽ നിന്ന് വാങ്ങിയ ഈ എൽപിജി ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ പങ്കിട്ടെടുക്കും. ഒരു സ്വകാര്യ വ്യാപാരി വഴിയാണ് ഈ ഇടപാട് നടന്നിരിക്കുന്നത് എന്നും ഇന്ത്യൻ രൂപയിലായിരിക്കും ഇതിനുള്ള പണമടയ്ക്കുക എന്നും വിശ്വസനീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ എൽ.പി.ജി ശേഖരം ഇറാനിൽ നിന്ന് വാങ്ങുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.

ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമായ ഇന്ത്യ ദശകങ്ങളിലെ ഏറ്റവും വലിയ ഗ്യാസ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണം തടസപ്പെടാതിരിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ ഇതിനോടകം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ എൽപിജി ആവശ്യത്തിന്‍റെ 60 ശതമാനവും ഇറക്കുമതി വഴിയാണ് കണ്ടെത്തുന്നത്. ഇതിൽ 90 ശതമാനവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളായ ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ്
അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടു, അവകാശവാദവുമായി ഇറാൻ, പ്രതികരിക്കാതെ ട്രംപ് ഭരണകൂടം