ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സൗദി യാത്രക്കാർക്ക് പ്രതിസന്ധി നീളും; എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും 24 വരെ സർവീസുകൾ റദ്ദാക്കി

Published : Oct 17, 2026, 08:21 PM IST
air india express, air india

Synopsis

ജിദ്ദയും ദമാമും റിയാദും പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്. ഇവിടങ്ങളിലേക്ക് ഇൻഡിഗോ, ആകാസ എയർലൈനുകളുടെ സർവ്വീസുകളും പൂർണമല്ല. അടിയന്തര മടക്കയാത്ര ആവശ്യമുള്ളവർ സമീപ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ആലോചിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ദുബായ്: ഹൂത്തികളുടെ ആക്രമണം കാരണം ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സൗദി യാത്രക്കാർക്ക് പ്രതിസന്ധി നീളും. എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും ജിദ്ദ, ദമ്മാം, റിയാദ് സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി.

ജിദ്ദയും ദമാമും റിയാദും പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്. ഇവിടങ്ങളിലേക്ക് ഇൻഡിഗോ, ആകാസ എയർലൈനുകളുടെ സർവ്വീസുകളും പൂർണമല്ല. അടിയന്തര മടക്കയാത്ര ആവശ്യമുള്ളവർ സമീപ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ആലോചിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

അതിനിടെ, തുർക്കിക്കും പാക്കിസ്ഥാനും പുറമെ സൗദിക്ക് പിന്തുണയുമായി ഈജിപ്ത് രംഗത്തെത്തുമെന്നാണ് പുതിയ വിവരങ്ങൾ. ഇക്കാര്യത്തിൽ ഈജിപ്ത് പാർലമെന്റ് അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കും. ഹൂത്തികൾക്കെതിരെ സൈനിക നടപടിക്ക് ഇസ്രയേലിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാൻ സൗദിയെ അമേരിക്ക പ്രേരിപ്പിക്കുമ്പോഴാണ് പുതിയ നീക്കം. ഏദൻ വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വിമാനത്തിന് അഞ്ഞൂറ് മീറ്റർ അകലെയും റൺവേക്ക് നൂറ് മീറ്റർ അകലെയുമായി രണ്ട് മിസൈലുകൾ പതിച്ചു. അതിനിടെ, ഹോർമൂസിൽ ഒരു കപ്പൽ കൂടി മൈനിൽ തട്ടി തകർന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി തീരത്തിന് 68 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലുകൾ നിരന്തരരമായി ആക്രമിക്കപ്പെടുമ്പോഴും എല്ലാം റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് യു.കെ മാരിടൈം ഓർഗനൈസേഷൻ സമ്മതിച്ചു. കപ്പലുകൾ തന്നെ വിവരം നൽകാതെ മറച്ചു വെക്കുന്നുവെന്നാണ് വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പോപ്പ് ലിയോ പതിനാലാമന്‍ ഇന്ന് ആശുപത്രി വിടും
ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!