
ന്യൂഡൽഹി: നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി. പുതിയ അറിയിപ്പ് പ്രകാരം റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 21 വരെയും നിർത്തിവച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് വിമാനക്കമ്പനികളുടെ ഈ അടിയന്തര നടപടി. വിമാനങ്ങൾ റദ്ദാക്കിയതിനാൽ യാത്രക്കാർ തങ്ങളുടെ യാത്രാ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
#TravelAdvisory
Due to the prevailing situation in the region, Air India and Air India Express flights to and from Riyadh and Dammam will remain suspended until 30 November 2026. Flights to and from Jeddah will remain suspended until 21 November 2026.
Guests holding confirmed bookings issued on or before 10 November 2026, with travel dates up to 30 November 2026 for Riyadh and Dammam, and up to 21 November 2026 for Jeddah, may avail a complimentary rescheduling, subject to availability, or opt for a full refund upon cancellation.
Air India guests may reschedule their travel to or from any operational Air India station in Saudi Arabia. Air India Express guests may reschedule their travel to or from any operational Air India Express station in Saudi Arabia or Bahrain.
For Riyadh and Dammam bookings, revised travel may be completed up to 14 December 2026. For Jeddah bookings, revised travel may be completed up to 5 December 2026.
For assistance with rescheduling or refunds, guests may contact our support teams:
Air India: +91 11 69329333 / +91 11 69329999
Air India Express: +91 124 6935600
Guests may also reach out through our city booking offices.
— Air India (@airindia) November 13, 2026
മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നതിനാലാണ് ഈ നീക്കം. നവംബർ 10 ന് ഇൻഡിഗോ ജിദ്ദയിലേക്കും മദീനയിലേക്കമുള്ള സർവീസുകൾ നവംബർ 21 വരെ നിർത്തിവെച്ചിരുന്നു. റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള എല്ലാ വിമാനങ്ങളും നവംബർ 30 വരെ നിർത്തിവയ്ക്കുമെന്ന് ആകാശ എയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സർവീസുകൾ നിർത്തിവെച്ച സമയത്തേക്ക് യാത്രക്കായി നവംബർ 10-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ അല്ലെങ്കിൽ റീഫണ്ടോ നൽകുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിയിൽ പലയിടത്തായി യെമനിലെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർവീസ് നിർത്തിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam