സൗദിയിലേക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഉടനെ ഇല്ല; ഇരു കമ്പനികളും സർവീസുകൾ റദ്ദാക്കിയത് നീട്ടി

Published : Oct 25, 2026, 05:17 AM IST
air india

Synopsis

സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് നീട്ടി. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ ലഭിക്കാനോ തീയതി മാറ്റാനോ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലേക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഉടനെ ഇല്ല. ഇരു വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയത് നീട്ടി. റിയാദ്, ദമാം സർവീസുകൾ റദ്ദാക്കിയത് നവംബർ ഏഴു വരെയാണ് നീട്ടിയത്. ജിദ്ദ സർവീസ് റദ്ദാക്കൽ ഒക്ടോബർ 31 വരെയും നീട്ടി. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. യാത്രക്കാർക്ക് യാത്രാ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു

ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയറും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ആകാശ എയറിന്‍റെ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ഉണ്ടാകില്ല. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും. ഇതിനുപുറമേ, അധിക നിരക്ക് ഒന്നും ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനും യാത്രക്കാർക്ക് അവസരമുണ്ട്. എന്നാൽ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കണമെന്ന് ആകാശ എയർ അറിയിച്ചു.

സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ് ഹൂതികൾ‍. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഈസ്റ്റ് - വേസ്റ്റ് പൈപ്പ് ലൈനും റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിൽ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികൾ പറയുന്നു. മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടം വീണതായും റിപ്പോർട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, ജാഗ്രത നിർദേശം പുതുക്കി അമേരിക്ക
സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്, വധശിക്ഷ പുനഃസ്ഥാപിച്ചു; ബുർകിനാ ഫാസോയിൽ പുതിയ ഉത്തരവുകൾ