വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റാറ്റ് പുറത്തേക്ക് വന്നു; എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമിൽ അടിയന്തരമായി ഇറക്കി

Published : Oct 05, 2025, 11:24 AM ISTUpdated : Oct 05, 2025, 11:45 AM IST
air india flight rat deployment photo

Synopsis

സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമിൽ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമിൽ നിന്ന് ഇന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ്  റാറ്റ് (റാം എയര്‍ ടര്‍ബൈൻ) പുറത്തുവന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തിൽ നിശ്ചലമാകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലാണ് അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈൻ പ്രവര്‍ത്തിക്കാറുള്ളത്.സംഭവം അറിഞ്ഞ ഉടൻ വിമാനത്താവളത്തിൽ അറിയിച്ച് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്‍റെ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും